ചാർമാടി പശ്ചിമഘട്ട വനമേഖലയിൽ കാട്ടുതീ; നൂറുകണക്കിന് ഏക്കർ സ്ഥലം നശിച്ചു

ചാർമാടി പശ്ചിമഘട്ട വനമേഖലയിൽ കാട്ടുതീ; നൂറുകണക്കിന് ഏക്കർ സ്ഥലം നശിച്ചു

ബെംഗളൂരു: പശ്ചിമഘട്ടത്തിലെ അതീവലോല പ്രദേശമായ ആയ ചാര്‍മാടി വനമേഖലയില്‍ തിങ്കളാഴ്ച രാത്രിയോടെ കാട്ടുതീ പടര്‍ന്നു. ചിക്കമഗളൂരു മുദിഗെരെ താലൂക്കിലെ മുളകള്‍ കൂടുതലുള്ള ബിദിരുതല മേഖലയിലാണ് കാട്ടുതീ പടര്‍ന്നത്. ഇതിനോടകം നൂറുകണക്കിന് ഏക്കര്‍ വനഭൂമിയാണ് വിഴുങ്ങിയത്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിന് കടുത്ത ഭീഷണിയാണ് കാട്ടുതീ ഉയര്‍ത്തുന്നത്, അപൂര്‍വ സസ്യജാലങ്ങളും വന്യജീവികളുടെ ആവാസവ്യവസ്ഥയും അപകടത്തിലാണ്. ശക്തമായ കാറ്റ് വ്യാപനത്തിന് ആക്കം കൂട്ടുന്നതിനാല്‍ ദക്ഷിണ കന്നഡയിലെ ഘട്ട് സെക്ഷനുകളുടെ സമീപ പ്രദേശങ്ങളിലേക്ക് തീ പടരുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പശ്ചിമഘട്ടത്തിന്റെ ചില ഭാഗങ്ങളില്‍ കാട്ടുതീ നാശം വിതച്ചിരുന്നു.
<br>
TAGS : CHARMADI GHAT | WILDFIRES
SUMMARY : Forest fire in Charmadi Western Ghats forest area; Hundreds of acres of land were destroyed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *