തൊഴിലാളികളുടെ വീടുകൾ പൊളിച്ചുമാറ്റി; ബിജെപി എംഎൽഎ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്

തൊഴിലാളികളുടെ വീടുകൾ പൊളിച്ചുമാറ്റി; ബിജെപി എംഎൽഎ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്

ബെംഗളൂരു: പീനിയയിലെ ചേരിപ്രദേശത്ത് താമസിക്കുന്ന തൊഴിലാളികളുടെ വീടുകൾ പൊളിച്ചുമാറ്റിയതിന് ബിജെപി എംഎൽഎ മുനിരത്ന ഉൾപ്പെടെ മറ്റ് ആറ് പേർക്കെതിരെ കേസെടുത്തു. തൊഴിലാളികൾ നൽകിയ പരാതിയിലാണ് നടപടി. പീനിയയിലെ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് അക്കമഹാദേവി ലേഔട്ടിന് സമീപം താമസിക്കുന്ന 60 ഓളം വീടുകളാണ് മുൻകൂർ അറിയിപ്പില്ലാതെ മുനിരത്നയും കൂട്ടാളികളും ജെസിബി മെഷീനുമായി എത്തി പൊളിച്ചുമാറ്റുകയായിരുന്നു.

സംഭവത്തിൽ ഓരോ വീടുകൾക്കും 20,000 രൂപ മുതൽ 70,000 രൂപ വരെ പണവും ഏകദേശം 30 ഗ്രാം സ്വർണ്ണവും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവത്തിനിടെ പ്രതികൾ ചില സ്ത്രീകളെ ശാരീരികമായി ആക്രമിച്ചതായും പരാതിയിലുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആർഎംസി യാർഡ് പോലീസ് അറിയിച്ചു.

TAGS: BENGALURU | BBMP
SUMMARY: BJP mla including six booked on demolishing houses

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *