കരിപ്പൂര്‍ വിമാനദുരന്തം: നാലു വര്‍ഷത്തിനുശേഷം വിമാന ഭാഗങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി

കരിപ്പൂര്‍ വിമാനദുരന്തം: നാലു വര്‍ഷത്തിനുശേഷം വിമാന ഭാഗങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി

മലപ്പുറം: 2020ല്‍ കരിപ്പൂർ എയര്‍പോര്‍ട്ടില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ തകർന്ന ഭാഗങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. എയർ ഇന്ത്യയുടെ യാർഡിലേക്കാണ് വിമാന ഭാഗങ്ങള്‍ നീക്കുന്നത്. വിമാനത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ മാത്രമാണ് റോഡ് മാര്‍ഗം കൊണ്ടുപോകുന്നത്. അതേസമയം ലോറിയില്‍ എത്തിക്കാന്‍ കഴിയാത്ത ഭാഗങ്ങള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുത്തേക്കും.

2020 ആഗസ്റ്റ് ഏഴിനായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുരന്തമുണ്ടായത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ദുരന്തത്തില്‍ പൈലറ്റും സഹപൈലറ്റുമടക്കം 21 പേര്‍ മരിച്ചിരുന്നു. 150ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

TAGS : KARIPUR | PLANE CRASH
SUMMARY : Karipur plane crash: After four years, the plane parts were taken to Delhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *