ഒരേ സമയം ഒരേ നാട്ടില്‍ 4 ഭാര്യമാര്‍: അഞ്ചാമത്തെ വിവാഹത്തിനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍

ഒരേ സമയം ഒരേ നാട്ടില്‍ 4 ഭാര്യമാര്‍: അഞ്ചാമത്തെ വിവാഹത്തിനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍

തിരുവനന്തപുരം: വർക്കലയില്‍ വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്നയാള്‍ പിടിയില്‍. താന്നിമൂട് സ്വദേശിയായ 31 വയസ്സുള്ള നിതീഷ് ബാബുവിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. ഒരേ സമയം നാല് യുവതികളുടെ ഭർത്താവായി നടിക്കവേ അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം തുടങ്ങുന്നത് നഗരൂർ സ്വദേശിനിയായ നാലാം ഭാര്യ അറിഞ്ഞതാണ് സംഭവത്തില്‍ വഴിത്തിരിവായത്.

സംഭവത്തെ കുറിച്ച്‌ വർക്കല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. നിരവധി യുവതികള്‍ സമാനമായി പ്രതിയുടെ വിവാഹ തട്ടിപ്പില്‍ ഇരയായിട്ടുണ്ട്. ഒരു വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പോലീസിന് ബോധ്യമായത്.

തുടർന്ന് പോലീസ് പ്രതിയുടെ വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പിനിരയായ യുവതികള്‍ പോലീസ് സ്റ്റേഷനില്‍ എത്തി പണവും സ്വർണവും നഷ്ടപ്പെട്ട വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. 20 പവനോളം സ്വർണാഭരണങ്ങളും 8 ലക്ഷം രൂപയും പ്രതി കബളിപ്പിച്ചു കൈക്കലാക്കിയെന്ന് യുവതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

TAGS : LATEST NEWS
SUMMARY : 4 wives in the same city at the same time: man arrested while trying for fifth marriage

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *