മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മാണ ഫണ്ടില്‍ തിരിമറി; മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്‌ടർക്ക് തടവ്

മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മാണ ഫണ്ടില്‍ തിരിമറി; മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്‌ടർക്ക് തടവ്

തിരുവനന്തപുരം: ദാരിദ്ര്യ രേഖയ്ക്ക്‌ താഴെയുളള മത്സ്യത്തൊഴിലാളികള്‍ക്കുളള ഭവന നിർമാണ ഫണ്ടില്‍ തിരിമറി നടത്തിയ കേസില്‍ മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്‌ടർക്ക് ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി. വര്‍ക്കല വെട്ടൂര്‍ മത്സ്യഭവന്‍ ഓഫിസിലെ മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്‌ടര്‍ ബേബന്‍ ജെ. ഫെര്‍ണാണ്ടസിനെ വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിന തടവിനും 1,58,000 രൂപ പിഴയ്ക്കും‌ ശിക്ഷിച്ചത്. പ്രത്യേക വിജിലന്‍സ് കോടതി ജഡ്‌ജി എംവി രാജകുമാരയുടേതാണ് വിധി. അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് 35,000 രൂപ വീതം മൂന്ന് ഗഡു ആയാണ് ഭവന നിര്‍മാണത്തിനുളള തുക നല്‍കിയിരുന്നത്.

ബേസ്‌മെൻ്റിന് 7,000 രൂപയും ലിൻ്റില്‍ കോണ്‍ക്രീറ്റിന് 18,000 രൂപയും അവസാന ഘട്ടത്തില്‍ 10,000 രൂപ എന്ന നിരക്കിലാണ് നല്‍കിയിരുന്നത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറില്‍ നിന്ന് അര്‍ഹരായ മത്സ്യത്തൊഴിലാളികളുടെ ചെക്ക് ഒപ്പിട്ട് വാങ്ങിയ ശേഷം മത്സ്യഭവനിലെ രജിസ്‌റ്ററില്‍ തൊഴിലാളികളെ കൊണ്ട് ഒപ്പിടുവിച്ച് ചെക്ക് വിതരണം ചെയ്യുന്നതാണ് രീതി. പ്രതിയായ ബേബന്‍ തൊഴിലാളികള്‍ക്കുളള ചെക്ക് വാങ്ങിയ ശേഷം അത് വിതരണം ചെയ്‌തിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

TAGS: KERALA | FUND MISUSE
SUMMARY: Former Fisheries sub inspector found guilty in fund misuse case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *