അമേരിക്കയിൽ വീണ്ടും കാട്ടുതീ; രണ്ടു മണിക്കൂറിൽ 5000 ഏക്കർ കത്തിനശിച്ചു

അമേരിക്കയിൽ വീണ്ടും കാട്ടുതീ; രണ്ടു മണിക്കൂറിൽ 5000 ഏക്കർ കത്തിനശിച്ചു

വാഷിങ്ടൺ:  ആശങ്കയിലാക്കി യുഎസിലെ ലോസാഞ്ചലസിൽ വീണ്ടും കാട്ടുതീ. 2 മണിക്കൂറിൽ അയ്യായിരം ഏക്കറിലേക്ക് തീ പടർന്നു. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ഏഴിടത്തായാണ് ലോസ് ആഞ്ചൽസിൽ കാട്ടുതീ പടരുന്നത്. ഇതിൽ രണ്ടിടത്തേത് വലിയ കാട്ടുതീയാണ്. ഇവ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. അമേരിക്കൻ സൈന്യം രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.

ഒരു ലക്ഷത്തോളം പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നഗരത്തിൽ നിന്ന് 80 കിലോമീറ്റർ വടക്ക് കസ്റ്റേക് മേഖലയ്ക്ക് സമീപമാണ് തീ വ്യാപിക്കുന്നത്. കസ്റ്റേക് ലേക്, പാരഡെെസ് റാഞ്ച്, ഗ്രീൻ ഹിൽ, കേംബ്രിഡ്ജ് തുടങ്ങിയ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ലോസാഞ്ചലസിൽ ജനുവരി ആദ്യം തുടങ്ങിയ കാട്ടുതീയിൽ നിന്ന് പൂർണമായും മുക്തി നേടുന്നതിന് മുൻപാണ് വീണ്ടും കാട്ടുതീ ഉണ്ടായിരിക്കുന്നത്.
<br>
TAGS : WILDFIRES | AMERICA
SUMMARY : Wildfires again in America; 5000 acres were burnt in two hours

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *