കെ.കെ. ഗംഗാധരന്‍ അനുസ്മരണം ഇന്ന്

കെ.കെ. ഗംഗാധരന്‍ അനുസ്മരണം ഇന്ന്

ബെംഗളൂരു: പ്രസിദ്ധ വിവർത്തകനും 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അന്തരിച്ച കെ.കെ. ഗംഗാധരനെ ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്‌സ് അസോസിയേഷൻ (ഡി.ബി.ടി.എ) അനുസ്മരിക്കുന്നു.  വൈറ്റ്ഫീൽഡിലുള്ള ഡി.ബി.ടി.എ ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ വിവർത്തനസാഹിത്യത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ  വിലയിരുത്തും. ബെംഗളൂരുവിലെ എഴുത്തുകാരും വിവർത്തകരും പങ്കെടുക്കും.

നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഗൂഗിൾ മീറ്റ് ലിങ്ക് വഴി ഓൺലൈനായും മീറ്റിംഗിൽ പങ്കെടുക്കാവുന്നതാണെന്ന് ഡി.ബി.ടി.എ പ്രസിഡന്റ് ഡോ. സുഷമ ശങ്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9901041889.
ഗൂഗിള്‍ മീറ്റ്‌ : https://meet.google.com/vza-ahrp-byj
<BR>
TAGS : KK GANGADHARAN

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *