വയനാട് ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712.91 കോടി

വയനാട് ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712.91 കോടി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ 712.91 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2221 കോടി രൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ല.

ദുരന്തത്തെ അതിതീവ്രദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ധനസഹായം എംപിമാരുടെ വികസന ഫണ്ടില്‍ നിന്ന് ഉള്‍പ്പെടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തബാധിതര്‍ക്ക് കൃഷി ഭൂമി നല്‍കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

സ്‌പോണ്‍സര്‍മാരുടെ യോഗം ഇന്നലെ ചേര്‍ന്നിരുന്നു. അങ്കണ്‍വാടി ആശുപത്രി ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതായിരിക്കും ടൗണ്‍ ഷിപ്പ്. പുനരധിവസിപ്പിക്കുന്നത് വരെ ദുരന്തത്തിന് ഇരയായവർ വാടകവീട്ടില്‍ തുടരേണ്ട സാഹചര്യമുണ്ട്. അവര്‍ക്ക് നിശ്ചിത തുക ലഭ്യമാകുന്നുണ്ട്. അത് തുടരും.

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സഹായം ലഭ്യമാക്കാന്‍ വേണ്ടി പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടു. ഇപ്പോഴും അത് ലഭ്യമായിട്ടില്ല. വിഷയത്തില്‍ ഹൈക്കോടതി പൂര്‍ണ തൃപ്തിയാണ് രേഖപ്പെടുത്തിയത്. ടൗണ്‍ഷിപ്പിന് പൂര്‍ണ അംഗീകാരം ഹൈക്കോടതി നല്‍കിയിട്ടുണ്ട്. അത് ലഭ്യമാകേണ്ടതുണ്ട്. ടൗണ്‍ഷിപ്പ് നിര്‍മിക്കുന്ന ഭൂമി, ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച്‌ വില നിശ്ചയിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

TAGS : WAYANAD LANDSLIDE
SUMMARY : Wayanad Landslide; 712.91 crore received in the relief fund

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *