ഭാര്യയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഹൈദരാബാദ്: ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറില്‍ വേവിച്ച ഭർത്താവ് അറസ്റ്റില്‍. ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനായ ഗുരുമൂർത്തി ഡിആർഡിഒയുടെ കഞ്ചൻബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ വെങ്കട മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം. ഇവർക്കിടയില്‍ കലഹങ്ങളും പതിവായിരുന്നു. ജനുവരി 18ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് കേസന്വേഷണവുമായി സഹകരിക്കുന്നുവെന്ന് വരുത്തിത്തീർക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഒരു ഘട്ടത്തില്‍ ഇയാളെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ ഭാര്യയെ കൊന്നുവെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ചുവെന്ന കാര്യവും ഇയാള്‍ പറയുന്നത്. ശേഷം വേവിച്ച ഭാഗങ്ങള്‍ തടാകത്തില്‍ എറിയുകയായിരുന്നു. ഗുരുമൂർത്തിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളുമായി ഇന്ന് തന്നെ പോലീസ് തടാകത്തിലേക്ക് പോകുമെന്നും മൃതദേഹ ഭാഗങ്ങള്‍ക്കായി പരിശോധന തുടങ്ങുമെന്നുമാണ് വിവരം.13 വർഷം മുമ്പാണ് ഇയാൾ വെങ്കട മാധവിയെ വിവാഹം ചെയ്തത്. ഇരുവർക്കും രണ്ടു കുട്ടികളുമുണ്ട്.

TAGS : CRIME
SUMMARY : His wife was cut to pieces and the body parts were cooked in a cooker; Husband arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *