ആന എഴുന്നള്ളിപ്പ് നിയന്ത്രണം; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ

ആന എഴുന്നള്ളിപ്പ് നിയന്ത്രണം; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ

തിരുവനനന്തപുരം : ആന എഴുന്നള്ളിപ്പിൽ ദൂരപരിധി നിശ്ചയിക്കുന്നതിൽ പൊതുവായ മാനദണ്ഡം പ്രായോഗികമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം ജില്ലാതല നിരീക്ഷക സമിതിക്ക് വിടണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

എഴുന്നള്ളത്തിൽ ആനകൾ തമ്മിലുള്ള ദൂരപരിധിയടക്കം പൊതുവായി നിശ്ചയിച്ചുകൊണ്ട് ഏകീകരിച്ച ഉത്തരവിറക്കുന്നതിൽ ഹൈക്കോടതി നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലം. സംസ്ഥാനമെമ്പാടും പൊതുവായ ദൂരപരിധി നിശ്ചയിക്കുന്നത് അപ്രായോഗികമെന്നാണ് സർക്കാരിൻ്റെ നിലപാട്. ദൂരപരിധി കണക്കാക്കുമ്പോൾ ആനകളുടെ എണ്ണവും സ്ഥല ലഭ്യതയും ഉൾപ്പെടെയുള്ളവ പരിഗണിക്കണം. വെടിക്കെട്ട് സ്ഥലവും ആനകൾ നിൽക്കുന്ന ദൂരവും കണക്കാക്കുന്നതിന് പൊതുവായ മാനദണ്ഡം പ്രായോഗികമല്ല. ജില്ലാതല സമിതിയുടെ തീരുമാനത്തിന് ഇക്കാര്യവും കൈമാറണമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
<BR>
TAGS : ELEPHANT PROCESSION UPDATES
SUMMARY : Control of elephant poaching; Govt taking stand in High Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *