പുഴയില്‍ കാല്‍ കഴുകുന്നതിനിടെ വഴുതിവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പുഴയില്‍ കാല്‍ കഴുകുന്നതിനിടെ വഴുതിവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കൊല്ലം : കാല്‍ കഴുകുന്നതിനിടെ ആറ്റിലേക്ക് വഴുതിപ്പോയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ആയൂര്‍ കുഴിയത്ത് ഇത്തിക്കരയാറ്റിലാണ് സംഭവം.. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ് മരിച്ചത്. ആയൂര്‍ മാര്‍ത്തോമ്മ കോളേജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനാണ് അഹദ് അടങ്ങിയ ഏഴംഗ സംഘമെത്തിയത്. ഫെസ്റ്റിനിടെ സമീപമുള്ള കുഴിയത്തെ ഇത്തിക്കരയാറ്റില്‍ ഇവരെത്തുകയായിരുന്നു.

ആറ്റില്‍ കാലുകഴുകാന്‍ അഹദ് ഇറങ്ങി. ഇതിനിടെ കാല്‍ വഴുതി ആറ്റിലേയ്ക്ക് വീണ് അപകടത്തില്‍പ്പെടുകയായിരുന്നു. ഉടനെ ഫയര്‍ ഫോഴ്സ് സംഘവും കൊല്ലത്തുനിന്നുള്ള സ്‌കൂബാസംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അഹദിനെ രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ചോടെയാണ് അഹദിന്റെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയത്.
<BR>
TAGS : DROWN TO DEATH | KOLLAM NEWS
SUMMARY : Student slips while washing his feet in the river, ends tragically

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *