ബിടിഎം ലേഔട്ടിൽ വൈറ്റ് ടോപ്പിംഗ്; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബിടിഎം ലേഔട്ടിൽ വൈറ്റ് ടോപ്പിംഗ്; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബിടിഎം ലേഔട്ട് മെയിൻ ജംഗ്ഷനിൽ വൈറ്റ് ടോപ്പിംഗ് ജോലികൾ നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകും. ഔട്ടർ റിങ് റോഡിലെ ബിടിഎം 29-ാം മെയിൻ ജംഗ്ഷൻ മുതൽ ബന്നാർഘട്ട മെയിൻ റോഡിലെ റൂബി-2 ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഔട്ടർ റിങ് റോഡിലെ സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്ന് ജയദേവ ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ബിടിഎം പതിനാറാം മെയിൻ ജംഗ്ഷൻ വഴി മുന്നോട്ട് പോകാം. ജയദേവ ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് ബന്നാർഘട്ട മെയിൻ റോഡിൽ ചേരാം.

ബന്നാർഘട്ട മെയിൻ റോഡിലെ വേഗ സിറ്റി മാൾ ജംഗ്ഷനിൽ നിന്ന് ജയദേവ ജംഗ്ഷനിലെക്കുള്ള വാഹനങ്ങൾക്ക് സായിറാം ജംഗ്ഷൻ ജയദേവ ഫ്ലൈഓവറിന്റെ സർവീസ് റോഡ് ഉപയോഗിച്ച് ഔട്ടർ റിങ് റോഡിലേക്ക് എത്താം. ബന്നാർഘട്ട മെയിൻ റോഡിലെ സായിറാം ജംഗ്ഷനിൽ റോഡ് ഡിവൈഡർ അടച്ചിരിക്കുകയാണ്. പകരമായി ശിൽപകല ജംഗ്ഷനിൽ ബദൽ റൂട്ട് വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്.

സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്നുള്ള വാഹനങ്ങൾക്ക് ജയദേവ ജംഗ്ഷനിൽ നിന്ന് ബന്നാർഘട്ട മെയിൻ റോഡിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് സഞ്ചരിക്കാം. വേഗ സിറ്റി മാൾ ജംഗ്ഷനിൽ നിന്ന് ജയദേവ ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ജയദേവ ജംഗ്ഷനിൽ സർവീസ് റോഡ് വഴി ഔട്ടർ റിങ് റോഡിലെത്തി ബനശങ്കരിയിലേക്ക് പോകാം.

TAGS: BENGALURU | TRAFFIC RESTRICTION
SUMMARY: Traffic restricted in Bengaluru amid white topping

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *