ലോകമെമ്പാടും പണി മുടക്കി ചാറ്റ് ജിപിടി; വലഞ്ഞ് ഉപയോക്താക്കൾ

 ലോകമെമ്പാടും പണി മുടക്കി ചാറ്റ് ജിപിടി; വലഞ്ഞ് ഉപയോക്താക്കൾ

കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി ലോക വ്യാപകമായി നിശ്ചലമായി. ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടിയുടെ മുഴുവൻ സേവനങ്ങളും നഷ്ടമായി. ബാഡ്‌ഗേറ്റ് വേ എന്നാണ് ചാറ്റ് ജിപിട്ടിയില്‍ പ്രവേശിക്കുമ്പോള്‍ ദൃശ്യമാകുന്നത്. ഇതോടെ സേവനം പൂര്‍ണമായി നിശ്ചലമായി ബോട്ടുമായി ചാറ്റ് ചെയ്യാനോ ഹിസ്റ്ററി ആക്‌സസ് ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്. ലക്ഷക്കണക്കിന് ആളുകളെയാണ് ചാറ്റ് ജിപിടിയുടെ പെട്ടെന്നുളള നിശ്ചലാവസ്ഥ ബാധിച്ചിരിക്കുന്നത്. സാങ്കേതികമായ തടസങ്ങളാണ് ചാറ്റ് ജിപിടിയുടെ സേവനങ്ങൾ നിലയ്ക്കാൻ കാരണമെന്നാണ് ദേശീയ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്.

അതേസമയം ചാറ്റ് ബോട്ട് നിശ്ചലമായതില്‍ ഓപ്പണ്‍ എഐയോ ചാറ്റ് ജിപിടി അധികൃതരോ വീശദീകരണത്തിന് തയാറായിട്ടില്ല. 300 ദശലക്ഷത്തിലധികം ആളുകളാണ് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്. ഓപ്പണ്‍ എഐയുടെ എപിഐ ഉപയോഗിക്കുന്ന കമ്പനിയാണ് തകരാറിനെ പറ്റിയും സംഭവത്തില്‍ അന്വേഷണം നടതത്തുകയണെല്ലും അതിന്റെ സ്റ്റാറ്റസ് പേജില്‍ അറിയിച്ചത്. നാല് മണി മുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട വെബ്‌സൈറ്റ് ആറ് മണിയോടെ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.ചില ഉപയോക്താക്കള്‍ക്ക് ചാറ്റ് ജിപിടി ആപ്പ് സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചാറ്റ് ജിപിടി നിശ്ചലമായതോടെ സമൂഹമാധ്യമമായ എക്‌സില്‍ കൂട്ട പരാതികളാണ് എത്തിയത്. പരാതികളേക്കാള്‍ കൂടുതല്‍ ട്രോളുകളാണ് എക്‌സില്‍ എത്തിയത്.
<BR>
TAGS : ChatGPT
SUMMARY : Chat GPT on strike worldwide; Users who are stuck

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *