മാണ്ഡ്യയിൽ പുതിയ കാർഷിക സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര അനുമതി

മാണ്ഡ്യയിൽ പുതിയ കാർഷിക സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര അനുമതി

ബെംഗളൂരു: മാണ്ഡ്യയിൽ പുതിയ കാർഷിക സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര അനുമതി ലഭിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കൃഷി, ഹോർട്ടികൾച്ചർ, മൃഗസംരക്ഷണം എന്നീ കോഴ്‌സുകൾക്ക് സർവകലാശാല പ്രാധാന്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മാണ്ഡ്യ, ഹാസൻ, മൈസൂരു, ചാമരാജനഗർ മേഖലകളിലെ കർഷകർക്ക് ജൈവ, ധാന്യകൃഷിക്ക് മാർഗനിർദേശവും പ്രോത്സാഹനവും ഇവിടെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുടെ ദീർഘകാല ആവശ്യമായ എംഎസ്പി (മിനിമം സപ്പോർട്ട് പ്രൈസ്) നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും സിദ്ധരാമയ്യ അറിയിച്ചു. ലോകത്ത് ഏകദേശം 903.61 ലക്ഷം ടൺ ധാന്യങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ 38.50 ശതമാനവും ഇന്ത്യയിലാണ് ഉത്പാദിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിഹിതവും ഇതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

സംസ്ഥാനത്തെ ധാന്യ മേഖല വികസിപ്പിക്കുന്നതിനായി, ഊഡലു (ബാർണിയാർഡ് മില്ലറ്റ്), നവനെ (ഫോക്സ്ടെയിൽ മില്ലറ്റ്), ഹരക (കോഡോ മില്ലറ്റ്), കൊറലെ (ബ്രൗൺ ടോപ്പ് മില്ലറ്റ്), സാമെ (ലിറ്റിൽ മില്ലറ്റ്), ബരാഗു (പ്രൊസോ മില്ലറ്റ്) തുടങ്ങിയ പ്രധാന ധാന്യങ്ങൾ വളർത്തുന്ന കർഷകർക്ക് രായത്ത് സിരി പദ്ധതി പ്രകാരം ഹെക്ടറിന് 10,000 രൂപ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | AGRICULTURAL UNIVERSITY
SUMMARY: State to have new agricultural university

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *