മികച്ച നടനുള്ള സംസ്ഥാന അവാർഡ് നിരസിച്ച് നടൻ കിച്ച സുദീപ്

മികച്ച നടനുള്ള സംസ്ഥാന അവാർഡ് നിരസിച്ച് നടൻ കിച്ച സുദീപ്

ബെംഗളൂരു: മികച്ച നടനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് നിരസിച്ച നടൻ കിച്ച സുദീപ്. പൈൽവാൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കിച്ച സുദീപിനെ അവാർഡിനായി തിരഞ്ഞെടുത്തത്. തന്റെ കഴിവിനെ അംഗീകരിച്ചതിന് ജൂറിയോടും സംസ്ഥാന സർക്കാരിനോടും സുദീപ് നന്ദി പ്രകടിപ്പിച്ചു. എന്നാൽ യാതൊരുവിധ അവാർഡുകളും സ്വീകരിക്കില്ലെന്ന് വർഷങ്ങൾക്ക് മുമ്പ് താൻ വ്യക്തിപരമായി തീരുമാനമെടുത്തിരുന്നുവെന്ന് നടൻ പറഞ്ഞു.

ജനങ്ങളുടെ സ്വീകാര്യതയാണ് തനിക്ക് വലുതെന്നും, മറിച്ച് അവാർഡുകൾക്ക് താൻ ഒരുപാട് വില നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂറിയും സംസ്ഥാന സർക്കാരും തന്റെ തീരുമാനത്തെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുപമ ഗൗഡയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് (ചിത്രം: ത്രയംബകം).

TAGS: KARNATAKA | KICHA SUDEEP
SUMMARY: Kicha sudeep rejects Best actor award

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *