മണിക്കൂറുകൾ നീണ്ട പരിശ്രമം; കിണറില്‍ വീണ കാട്ടാനയെ കരകയറ്റി

മണിക്കൂറുകൾ നീണ്ട പരിശ്രമം; കിണറില്‍ വീണ കാട്ടാനയെ കരകയറ്റി

മലപ്പുറം:  ഊര്‍ങ്ങാട്ടിരിയില്‍ കിണറില്‍ വീണ കാട്ടാനയെ കരകയറ്റാനുള്ള ദൗത്യം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ വിജയം കണ്ടു. ആനയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട ഉടന്‍ കൊമ്പന്‍ കാട്ടിനകത്തേക്ക് കയറിപ്പോയി. 20 മണിക്കൂറോളമാണ് ആന കിണറ്റിൽ കുടുങ്ങിയത്.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണര്‍ ഇടിച്ചാണ് ആനയെ കരകയറ്റിയത്. പകല്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ വനം ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനെത്തിച്ച മണ്ണ് മാന്തിയന്ത്രം തിരിച്ചയയ്‌ക്കേണ്ടിയും വന്നു. തുടര്‍ന്ന് നാട്ടുകാരുമായി ചര്‍ച്ച നടത്തി കിണറിന്റെ ഉടമയ്‌ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. വനം വകുപ്പുദ്യോഗസ്ഥരും പോലീസും സന്നദ്ധ പ്രവര്‍ത്തകരും മറ്റും ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തിയത്.  60 അംഗ വനവകുപ്പ് സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

18 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കും ശേഷം രാത്രി എട്ടോടെയാണ് കിണർ പൊളിച്ച് ആനയെ പുറത്തെത്തിക്കാൻ തീരുമാനമുണ്ടായത്. വെളളിയാഴ്ച കൂടുതല്‍ ചര്‍ച്ച നടത്താമെന്നും ഉറപ്പ് നല്‍കിയ പ്രകാരമാണ് നാട്ടുകാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറിയത്. തുടര്‍ന്നാണ് കിണറിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. ഇതിലൂടെ പലവട്ടം ആന കയറാന്‍ ശ്രമിച്ചെങ്കിലും പിന്‍കാലുകള്‍ കിണറ്റില്‍ നിന്ന് ഉയര്‍ത്താനായില്ല. ഇതിനിടയില്‍ ആനയ്‌ക്ക് പട്ട ഉള്‍പ്പെടെ ഇട്ടു നല്‍കി. പലവട്ടം ആന വനംവകുപ്പ് ഒരുക്കിയ വഴിയിലൂടെ കയറാന്‍ ശ്രമിച്ചെങ്കിലും കിണറ്റിലേക്ക് തന്നെ വീണു. പിന്നീട് രാത്രി പത്തോടെ നടത്തിയ ശ്രമത്തില്‍ ആന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറി കാഴ്ചയില്‍ ആനയ്‌ക്ക് കാര്യമായ പരിക്ക് പ്രകടമല്ലെങ്കിലും ക്ഷീണിതനാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കാട്ടാന അകപ്പെട്ടത്. പ്രദേശത്ത് കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണ് കൃഷിയിടത്തിലെ കിണറ്റില്‍ ആന വീണത്.
<br>
TAGS : ELEPHANT | RESCUE
SUMMARY : hours of hard work; The wild cat that fell into the well was rescued

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *