വനിതാ മന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; സി.ടി. രവിക്കെതിരായ നടപടികൾ തടഞ്ഞ് ഹൈക്കോടതി

വനിതാ മന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; സി.ടി. രവിക്കെതിരായ നടപടികൾ തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ച കേസിൽ ബിജെപി എംഎൽസി സി. ടി. രവിക്കെതിരായ നടപടികൾ താൽക്കാലികമായി തടഞ്ഞ് കർണാടക ഹൈക്കോടതി. ഡിസംബർ 19ന് ബെളഗാവി സുവർണ വിധാൻ സൗധയിലായിരുന്നു സംഭവം.

നിയമസഭയ്ക്കുള്ളിൽ എന്തെങ്കിലും കുറ്റകൃത്യം പുറത്തുവന്നാൽ, അത് തീർച്ചയായും അന്വേഷിക്കേണ്ടതുണ്ട്. എന്നാൽ വിഷയത്തിൽ സ്പീക്കറുടെ നിലപാട് നിലവിൽ വ്യക്തമല്ല. വിഷയത്തിൽ വിശദ അന്വേഷണം ആവശ്യമാണ്. ഇക്കാരണത്താൽ, കൂടുതൽ വാദം കേൾക്കുന്നതിനായി ജനുവരി 30ലേക്ക് കേസ് മാറ്റുന്നതായി ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് രവിക്ക് മേൽ ചുമത്തിയിട്ടുള്ളത്. വിഷയത്തിൽ ലക്ഷ്മി ഹെബ്ബാൾക്കറുടെ പരാതിയിൽ പോലീസ് സി. ടി. രവിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. എന്നാൽ, അധിക്ഷേപ വാക്കുകളൊന്നും പറഞ്ഞിട്ടില്ലെന്ന് കൗൺസിൽ സ്‌പീക്കർ പിന്നീട് വ്യക്തമാക്കിയിരുന്നു.

TAGS: BENGALURU | HIGH COURT
SUMMARY: HC halts police action against CT Ravi over Hebbalkar spat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *