കശ്‌മീരിലേക്കുള്ള ആദ്യ ട്രെയിന്‍ സർവീസ് ഫെബ്രുവരി മുതൽ

കശ്‌മീരിലേക്കുള്ള ആദ്യ ട്രെയിന്‍ സർവീസ് ഫെബ്രുവരി മുതൽ

ശ്രീനഗർ: കശ്‌മീരിലേക്കുള്ള ആദ്യ ട്രെയിന്‍ സർവീസ് ഫെബ്രുവരി മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ സർവീസ് ഉദ്ഘാടനം ചെയ്യും. അടുത്തമാസം ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്‌ച സർവീസ് ഉണ്ടായിരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. കത്ര റെയില്‍വേ സ്‌റ്റേഷനിൽ വെച്ചായിരിക്കും കശ്‌മീരിലേക്കുള്ള വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനം ചെയ്യുക.

ജനുവരി 24നും 25നും കത്രയ്ക്കും ശ്രീനഗറിനുമിടയില്‍ വന്ദേഭാരത് ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം നടക്കും. കശ്‌മീരിലേക്ക് നേരിട്ടുള്ള ട്രെയിന്‍ സർവീസ് വിനോദസഞ്ചാരികളുടെ ദീർഘകാല ആവശ്യമാണ്‌. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിന്‍ സഞ്ചരിക്കുക. അന്തിമഘട്ട പരീക്ഷണ ഓട്ടം റെയില്‍ സുരക്ഷാ കമ്മീഷണര്‍ നേരിട്ട് നിരീക്ഷിക്കും. ഇതുവരെ ജമ്മു-ശ്രീനഗര്‍ ദേശീയ പാത വഴി ട്രക്കുകളിലും മറ്റും താഴ്‌വരയിലേക്ക് എത്തിയിരുന്ന ഇന്ധനങ്ങളും ചരക്കുകളും ഇനി മുതല്‍ ചരക്ക് തീവണ്ടികളിലെത്തിത്തുടങ്ങും. ഇതോടെ ഇവയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

TAGS: NATIONAL | KASHMIR | TRAIN
SUMMARY: First train service to Kashmir to start from february

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *