ചര്‍ച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് റേഷൻ വ്യാപാരികള്‍

ചര്‍ച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് റേഷൻ വ്യാപാരികള്‍

തിരുവനന്തപുരം: മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷൻ വ്യാപാരികള്‍. ധനമന്ത്രി കെ.എൻ ബാലഗോപാല്‍, ഭക്ഷമന്ത്രി ജി.ആർ അനില്‍ എന്നിവരാണ് വ്യാപാരികളുമായി ചർച്ച നടത്തിയത്. വേതന പാക്കേജ് ഇപ്പോള്‍ ചർച്ചക്കെടുക്കാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചർച്ചയില്‍ പങ്കെടുത്തില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

TAGS : RATION SHOPS
SUMMARY : Ration traders to go ahead with the strike

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *