ടി.സി. പാളയ സെൻ്റ് ജോസഫ് ദേവാലയ തിരുനാൾ 27 ന് സമാപിക്കും

ടി.സി. പാളയ സെൻ്റ് ജോസഫ് ദേവാലയ തിരുനാൾ 27 ന് സമാപിക്കും

ബെംഗളൂരു: ടി.സി. പാളയ കിതഗന്നൂർ – ബിദരഹള്ളി റോഡിലുള്ള സെൻ്റ് ജോസഫ് ദേവാലയത്തിലെ സെൻ്റ് ജോസഫിന്‍റെയും സെൻ്റ് സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാൾ ജനുവരി 27 ന് രാവിലെ 6.15ന് വിശുദ്ധ കുർബാനയോടെ സമാപിക്കും.

തിരുനാളിന്‍റെ ഭാഗമായി ഇന്ന് വൈകിട്ട് വിശുദ്ധ കുർബാന നടന്നു. രാത്രി മജീഷ്യൻ വിൽ‌സൺ ചമ്പക്കുളം നയിക്കുന്ന തിരുവതാംകൂർ ഹാസ്യകലയുടെ പ്രസിദ്ധ കലാകാരന്മാർ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോ എന്നിവ ഉണ്ടാകും.

നാളെ രാവിലെ 8 ന് വിശുദ്ധ കുർബാന. വൈകിട്ട് 6 ന് ഇടവകദിനാഘോഷം: എസ്പരാന്‍സ ഇടവകയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. പ്രധാന തിരുനാൾ ദിനമായ 26 ന് വൈകിട്ട് 4 ന് മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ പ്രദക്ഷിണം, ശിങ്കാരിമേളം, വെടിക്കെട്ട്, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും.
<br>
TAGS : RELIGIOUS

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *