എയ്റോ ഇന്ത്യ; യെലഹങ്കയിൽ മാംസ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഹോട്ടലുടമകൾ

എയ്റോ ഇന്ത്യ; യെലഹങ്കയിൽ മാംസ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഹോട്ടലുടമകൾ

ബെംഗളൂരു: എയ്‌റോ ഇന്ത്യയ്‌ക്ക് മുന്നോടിയായി യെലഹങ്കയിൽ മാംസ നിരോധനം ഇല്ലെന്ന് അവകാശവാദവുമായി ഹോട്ടലുടമകൾ. എയർ ഷോ കാരണം 26 ദിവസത്തേക്ക് നോൺ-വെജിറ്റേറിയൻ ഭക്ഷണം നൽകുന്ന ഹോട്ടലുകളും ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടാനുള്ള ബൃഹത് ബെംഗളൂരു മഹാനഗര ബിബിഎംപി ഉത്തരവിനെതിരെ ഹോട്ടലുടമകളുടെ പ്രതിഷേധമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഉത്തരവ് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പിൻവലിച്ചതായി ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു.

ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിലാണ് എയ്റോ ഇന്ത്യ സംഘടിപ്പിക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന മാംസവും ഭക്ഷണാവശിഷ്ടങ്ങളും പക്ഷികളെ ആകർഷിക്കുമെന്നതിനാൽ, ഇത്തരം ഭീഷണി തടയാൻ വേദിക്ക് 13 കിലോമീറ്റർ ചുറ്റുമുള്ള പ്രദേശങ്ങളിൽ മാംസ നിരോധനം ഏർപ്പെടുത്തിയിരുന്നു.

ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെ യെലഹങ്കയിലെ അയ്യായിരത്തിലധികം ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, പബ്ബുകൾ, ബാറുകൾ എന്നിവ അടച്ചുപൂട്ടുന്നത് പൊതുജനങ്ങളെ സാരമായി ബാധിക്കുമെന്ന് എടുത്തുകാണിച്ച് ഉത്തരവ് പിൻവലിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

TAGS: BENGALURU | AERO INDIA
SUMMARY: Aero India, No meat ban around Yelahanka, claim hoteliers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *