മരുന്ന് പരീക്ഷണം; യുവാവ് മരിച്ചു, ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ പരാതി

മരുന്ന് പരീക്ഷണം; യുവാവ് മരിച്ചു, ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ പരാതി

ബെംഗളൂരു: മരുന്നു പരീക്ഷണത്തെ തുടർന്ന് യുവാവ് മരിച്ചതായി ആരോപണം. കലബുർഗി സ്വദേശി നാഗേഷ് വീരണ്ണ എന്ന 33 കാരനാണ് മരിച്ചത്. സംഭവത്തില്‍ നാഗേഷിന്‍റെ സഹോദരൻ രേവവണ സിദ്ധപ്പ നൽകിയ പരാതിയിൽ ഇലക്ട്രോണിക്‌ സിറ്റിയിലുള്ള മരുന്നുകമ്പനിക്കെതിരെ  പോലീസ് കേസെടുത്തു. ഡിസംബറിൽ രണ്ടുതവണ നാഗേഷ് പരീക്ഷണത്തിന് വിധേയനായെന്ന് പരാതിയിൽ പറഞ്ഞു.

ജാലഹള്ളിയിൽ സഹോദരന്റെയൊപ്പമായിരുന്നുനാഗേഷ് താമസിച്ചിരുന്നത്. പരീക്ഷണത്തിൻ്റെ ഭാഗമായി ഗുളികകൾ കഴിക്കുകയും കുത്തിവെയ്പ് എടുക്കുകയും ചെയ്തതിന് പിന്നാലെ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി നാഗേഷ് സഹോദരനെ അറിയിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരന് മറ്റസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് രേവവണ സിദ്ധപ്പ പറഞ്ഞു. മരണകാരണമറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
<br>
TAGS : CLINICAL TRAIL
SUMMARY : drug testing; The young man died; Complaint against pharmaceutical company

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *