റിപ്പബ്ലിക് ദിനാഘോഷം; സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ

റിപ്പബ്ലിക് ദിനാഘോഷം; സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച സർവീസ് സമയത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ. നാല് ടെർമിനൽ സ്റ്റേഷനുകളിൽ നിന്നും മജസ്റ്റിക്കിൽ നിന്നും സാധാരണ രാവിലെ 7 മണിക്ക് പകരം നാളെ രാവിലെ 6 മണിക്ക് സർവീസുകൾ ആരംഭിക്കും.

ലാൽബാഗിലെ റിപ്പബ്ലിക് ദിന പുഷ്പമേളയിലും മാധവാരയിലെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ (ബിഐഇസി) നടക്കുന്ന എക്‌സിബിഷനിലും പങ്കെടുക്കുന്ന യാത്രക്കാർക്കും വേണ്ടിയാണിത്. ഞായറാഴ്ച മാത്രം ഗ്രീൻ, പർപ്പിൾ ലൈനുകളിൽ 20 അധിക ട്രിപ്പുകൾ നടത്തും.

ലാൽബാഗ് പുഷ്പമേള കാണാൻ പോകുന്നവർക്കായി 30 രൂപയുടെ പേപ്പർ ടിക്കറ്റും ഏർപ്പെടുത്തിയിട്ടുണ്ട്. ലാൽബാഗ് മെട്രോ സ്റ്റേഷനിൽനിന്ന് ഏതു സ്റ്റേഷനിലേക്കും ഈ ടിക്കറ്റിൽ യാത്ര ചെയ്യാം. രാവിലെ പത്തിനും രാത്രി എട്ടിനും ഇടയിലാണ് പേപ്പർ ടിക്കറ്റ് ലഭ്യമാവുക. ഈ സമയത്ത് സാധാരണയുള്ള ടോക്കൺ ടിക്കറ്റ് ലാൽബാഗ് സ്റ്റേഷനിൽ നിന്ന് ലഭിക്കില്ല. പേപ്പർ ടിക്കറ്റ് ലഭിക്കാൻ ക്യാഷ് പേയ്‌മെന്റ് നൽകണം. ഓൺലൈൻ പേയ്മെന്റ് സ്വീകരിക്കില്ല.

TAGS: BENGALURU | NAMMA METRO
SUMMARY: Namma Metro to start at 6 am this Sunday for Republic Day

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *