നെയിംബോർഡുകളിൽ കന്നഡ ഉൾപെടുത്തിയില്ലെങ്കിൽ വ്യാപാര ലൈസൻസ് നൽകില്ല; ബിബിഎംപി

നെയിംബോർഡുകളിൽ കന്നഡ ഉൾപെടുത്തിയില്ലെങ്കിൽ വ്യാപാര ലൈസൻസ് നൽകില്ല; ബിബിഎംപി

ബെംഗളൂരു: നെയിംബോർഡുകളിൽ കന്നഡ ഭാഷ ഉൾപെടുത്തിയില്ലെങ്കിൽ വ്യാപാര ലൈസൻസ് നൽകില്ലെന്ന് വ്യക്തമാക്കി ബിബിഎംപി. നെയിംബോർഡുകളിൽ കുറഞ്ഞത് 60 ശതമാനം കന്നഡ ഉൾപെടുത്തുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ വ്യാപാര ലൈസൻസുകൾ പുതുക്കുകയോ നൽകുകയോ ചെയ്യുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

നഗരത്തിലുടനീളം കന്നഡയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് നടപടി. നെയിംബോർഡ് നിബന്ധനകൾ എല്ലാവരും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കടകളിൽ സർവേ നടത്താനും പദ്ധതിയിടുന്നുണ്ടെന്ന് തുഷാർ ഗിരിനാഥ് പറഞ്ഞു.

നഗരത്തിലെ എട്ട് സോണുകളിലും കന്നഡ ഇംപ്ലിമെന്റേഷൻ സെൽ സ്ഥാപിക്കും. ഭരണപരമായ കാര്യങ്ങളിൽ കന്നഡയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഫയലുകൾ, സർക്കുലറുകൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവയിൽ കന്നഡയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് സെല്ലുകൾ സ്ഥാപിക്കുന്നതിനുള്ള ലക്ഷ്യം. ഭാഷാ വിടവുകൾ പരിഹരിക്കുന്നതിന്, കന്നഡയിൽ അറിയാത്ത ജീവനക്കാരെ പരിശീലിപ്പിക്കാൻ ക്ലാസുകൾ നടത്താനും ബിബിഎംപി സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

TAGS: BENGALURU | BBMP
SUMMARY: Trade licence only for shops providing 60% space for Kannada on nameboard

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *