ബെംഗളൂരുവിലെ ഡബിൾ ഡെക്കർ ഫ്ലൈഓവറിൽ കുഴികൾ രൂപപ്പെട്ടു

ബെംഗളൂരുവിലെ ഡബിൾ ഡെക്കർ ഫ്ലൈഓവറിൽ കുഴികൾ രൂപപ്പെട്ടു

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ഫ്ലൈഓവർ റോഡിൽ കുഴികൾ രൂപപ്പെട്ടു. റാഗിഗുഡ്ഡയിൽ നിന്ന് എച്ച്എസ്ആർ ലേഔട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്കായി ഭാഗികമായി തുറന്നുകൊടുത്ത് ആറ് മാസത്തിനുള്ളിലാണ് കുഴി രൂപപ്പെട്ടത്.

5.1 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവറിലെ മെട്രോ പില്ലർ നമ്പറുകൾ 95നും 96നും ഇടയിലാണ് ഒരു കുഴി കാണപ്പെട്ടത്. മറ്റൊന്ന് 98-ാമത്തെ പില്ലറിന്റെ ഭാഗത്താണുള്ളത്. റോഡിന്റെ ചില ഭാഗങ്ങളിൽ വിള്ളലുകളും കാണപ്പെട്ടു. ഇതിനോടകം അറ്റകുറ്റപ്പണികൾ ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ബിബിഎംപിക്ക് കത്തെഴുതിയെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. പൊതുജന താൽപ്പര്യാർത്ഥം കുഴി നികത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും ബിഎംആർസിഎൽ അറിയിച്ചു.

 

TAGS: BENGALURU | POTHOLE
SUMMARY: Potholes appear on new double-decker flyover in Bengaluru within 6 months

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *