ഗതാഗത നിയമലംഘകർക്ക് മുന്നറിയിപ്പ്; സംസ്ഥാന, ദേശീയ ഹൈവേകളിൽ എഐ കാമറകൾ സ്ഥാപിക്കും

ഗതാഗത നിയമലംഘകർക്ക് മുന്നറിയിപ്പ്; സംസ്ഥാന, ദേശീയ ഹൈവേകളിൽ എഐ കാമറകൾ സ്ഥാപിക്കും

ബെംഗളൂരു: സംസ്ഥാന, ദേശീയ ഹൈവേകളിലുടനീളം എഐ അധിഷ്ഠിത കാമറകൾ സ്ഥാപിക്കാനൊരുങ്ങി ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ). ഹൈവേകളിൽ ഗതാഗത നിയമലംഘന കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആദ്യ ഘട്ടത്തിൽ, ബെംഗളൂരുവിന് ചുറ്റുമുള്ള ജില്ലകളിലെ ഹൈവേകളിൽ എഐ അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. ബെംഗളൂരു റൂറൽ, കോലാർ, തുമകൂരു, രാമനഗര എന്നിവയുൾപ്പെടെ ജില്ലകൾ ആദ്യഘട്ടത്തിൽ ഉൾപ്പെടും.

കഴിഞ്ഞ വർഷം, സംസ്ഥാനത്ത് ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഗതാഗത വകുപ്പ് 160 കോടി രൂപ വരെ പിഴ ചുമത്തിയിരുന്നു. ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനായി എഐ കാമറകൾ അനിവാര്യമാണ്. റെ വർഷം ഡിസംബറിനുള്ളിൽ നിയമലംഘന കേസുകൾ ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: BENGALURU | TRAFFIC VIOLATION
SUMMARY: AI cameras to be installed on state, national highways around Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *