എം.ടി. വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍

എം.ടി. വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍

ന്യൂഡൽഹി: അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് രാജ്യത്തിൻ്റെ ആദരം. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പ്രഖ്യാപിച്ചു.

സാഹിത്യം വിദ്യാഭ്യാസം വിഭാഗത്തിലാണ് എംടിക്ക് രാജ്യത്തിൻ്റെ ആദരം. എം.ടി. വാസുദേവൻ നായർ ഉൾപ്പെടെ ഏഴുപേർ പത്മവിഭൂഷണ് അർഹരായത്. എംടി ഉൾപ്പെടെ മൂന്നുപേർക്കാണ് മരണാനന്തര ബഹുമതിയായി പുരസ്കാരം പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ 25നാണ് എം. ടി. വിടവാങ്ങിയത്. ക്ലാസിക്കുകളായി മാറിയ നിരവധി നോവലുകളുടേയും ഹൃദയസ്പര്‍ശിയായ നിരവധി ചെറുകഥകളുടേയും ജനപ്രിയങ്ങളായ ഒട്ടനേകം തിരക്കഥകളുടേയും സൃഷ്ടാവാണ് എം.ടി.

ഇന്ത്യന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടന്‍ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. ഐഎം വിജയന്‍,കെ ഓമനക്കുട്ടിയമ്മ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും നല്‍കും. ആരോഗ്യ രംഗത്ത് ഹൃദയശസ്ത്രക്രിയ വിദഗ്ദന്‍ ജോസ് ചാക്കോ പെരിയപുറത്തിന് പത്മഭൂഷണ്‍ നല്‍കും. ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍, തെലുങ്ക് നടന്‍ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും.സുപ്രീം കോടതി അഭിഭാഷകന്‍ സി. എസ്. വൈദ്യനാഥന്‍,ഗായകന്‍ അര്‍ജിത്ത് സിങ്, മൃദംഗ വിദ്വാന്‍ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

TAGS: NATIONAL | PADMA AWARDS
SUMMARY: MT Vasudevan nair awarded with Padmavibhushan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *