മാനനഷ്ടക്കേസ്; സിദ്ധരാമയ്യക്ക് കോടതി നോട്ടീസ്

മാനനഷ്ടക്കേസ്; സിദ്ധരാമയ്യക്ക് കോടതി നോട്ടീസ്

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി വിഷയവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മനനഷ്ടക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോടതി നോട്ടീസ്. എം‌പിമാർക്കും എം‌എൽ‌എമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് നോട്ടീസ് അയച്ചത്. സാമൂഹിക പ്രവർത്തകൻ ടി‌ജെ എബ്രഹാം സമർപ്പിച്ച മാനനഷ്ട പരാതിയിലാണ് നടപടി.

മുഡ കേസിൽ സിദ്ധരാമയ്യ തന്നെ ബ്ലാക്ക്‌മെയിലർ എന്ന് വിളിച്ച് അധിക്ഷേപ്പിച്ചതായി എബ്രഹാം പരാതിയിൽ ആരോപിച്ചു. കേസിൽ അടുത്ത വാദം ഫെബ്രുവരി 3ന് തുടരും. അതേസമയം മുഡ കേസിൽ സിദ്ധരാമയ്യയും ഭൂവുടമ ദേവരാജും സമർപ്പിച്ച റിട്ട് അപ്പീലുകൾ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മാർച്ച് 22ലേക്ക് മാറ്റി.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Court orders notice to CM in defamation case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *