ജവാന് ഇനി 650 രൂപ; സംസ്ഥാനത്ത് മദ്യവിലയിൽ വർധന

ജവാന് ഇനി 650 രൂപ; സംസ്ഥാനത്ത് മദ്യവിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിലയിൽ വർധന. ഒരു കുപ്പി മദ്യത്തിന് ശരാശരി 10 ശതമാനം വിലവർധനയുണ്ടാകും. സർക്കാർ മദ്യമായ ജവാന് പത്ത് രൂപയാണ് കൂട്ടിയത്. മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് 650 രൂപയായി.

തിങ്കളാഴ്ച മുതൽ വിലവർധന പ്രാബല്യത്തിൽ വരും. ബെവ്‌കോയും മദ്യകമ്പനികളും തമ്മിൽ റേറ്റ് കോൺട്രാക്ട് ഉണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് വിൽക്കുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതിനെ തുടർന്ന് മദ്യത്തിന്റെ വില വർധിപ്പിക്കണമെന്ന് ഏറെ നാളായി മദ്യ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. ആയിരത്തിന് താഴെയുള്ള മദ്യങ്ങൾക്ക് 10 മുതൽ 50 രൂപ വരെയാണ് വർധനയുണ്ടാവുക. 1000ന് മുകളിൽ വിലവരുന്ന മദ്യങ്ങൾക്ക് 100 മുതൽ 130 രൂപ വരെയുമാണ് വർധനവ്. 341 ബ്രാൻഡുകൾക്ക് വില വർധിച്ചപ്പോൾ 107 ബ്രാൻഡുകൾക്ക് വില കുറച്ചിട്ടുമുണ്ട്. 301 ബ്രാൻഡുകൾക്ക് വിലയിൽ മാറ്റമില്ലാതെ തുടരും.

TAGS: KERALA | PRICE HIKE
SUMMARY: Liquor price hike in Kerala Increased

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *