എറണാകുളം സബ് ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി

എറണാകുളം സബ് ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി

കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. മംഗള വനത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് മംഗള വനത്തിലും പരിസര പ്രദേശങ്ങളിലും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ലഹരിക്കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മന്ദി ബിശ്വാസ് ആയിരുന്നു ജയില്‍ ചാടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് തടവുകാരന്‍ ജയില്‍ ചാടിയത്. ജനല്‍ വഴിയാണ് ഇയാള്‍ ചാടിപ്പോയത് എന്നാണ് വിവരം.

ഒരാഴ്ച മുമ്പ് എക്‌സൈസും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 24കാരനായ പ്രതി പിടിയിലായത്. ഇയാളില്‍ നിന്ന് 6,69,500 രൂപ വിലവരുന്ന 13.390 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഒരു ബാഗ് നിറയെ കഞ്ചാവുമായാണ് മന്ദി ബിശ്വാസ് എറണാകുളത്ത് എത്തിയത്. കഞ്ചാവ് വില്‍ക്കാന്‍ എത്തിയതാണെന്ന് പ്രതി മൊഴി നല്‍കിയിരുന്നു.തുടര്‍ന്ന് റിമാന്‍ഡിലായ പ്രതിയെ മൂത്രമൊഴിക്കാനായി എത്തിച്ച സമയത്ത് പോലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ചാടിപോയ പ്രതി ഹൈക്കോടതിക്കു പുറകിലുള്ള മംഗളവനത്തില്‍ ഒളിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
<br>
TAGS : ARRESTED |  KOCHI
SUMMARY : The suspect who escaped from the Ernakulam Sub Jail was arrested

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *