ജലമലിനീകരണം; കുടിവെള്ള പരിശോധന നടത്തുമെന്ന് ഡി. കെ. ശിവകുമാർ

ജലമലിനീകരണം; കുടിവെള്ള പരിശോധന നടത്തുമെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സംസ്ഥാനത്ത് ജലമലിനീകരണ കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ കുടിവെള്ള പരിശോധന നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. ജലജന്യ രോഗങ്ങൾ തടയുന്നതിനായി ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തുടനീളം കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്ക് അയക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ കാരണം കുടിവെള്ളം മലിനമായതായി റിപ്പോർട്ടുകളുണ്ട്. ഇത് കോളറയ്ക്കും മറ്റ് ജലജന്യ രോഗങ്ങൾക്കും കാരണമായിട്ടുണ്ട്. ഇക്കാരണത്താൽ സംസ്ഥാനത്തുടനീളം പരിശോധന നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജനങ്ങൾക്ക് ഗുണനിലവാരമുള്ള കുടിവെള്ളം നൽകാനും ഇടയ്ക്കിടെ പരിശോധനകൾ നടത്താനും ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. പ്രവർത്തനരഹിതമായ എല്ലാ കുടിവെള്ള വിതരണ യൂണിറ്റുകളും നന്നാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *