ബിഎംടിസി ബസുകളിലെ ക്യുആർ കോഡ് സേവനം കൂടുതൽ മെച്ചപ്പെടുത്തും

ബിഎംടിസി ബസുകളിലെ ക്യുആർ കോഡ് സേവനം കൂടുതൽ മെച്ചപ്പെടുത്തും

ബെംഗളൂരു: ബിഎംടിസി ബസുകളിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള ക്യൂആർ കോഡ് പേയ്മെൻ്റ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തും. ടിക്കറ്റെടുക്കാനായി യാത്രക്കാർ നേരിടുന്ന ചില്ലറ പ്രശ്നം ഉൾപ്പെടെ പരിഹരിക്കാനായി നഗരത്തിലെ ഓർഡിനറി ബസുകളിലടക്കം യുപിഐ പേയ്മെൻ്റ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തിരക്കുള്ള ബസുകളിൽ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് യുപിഐ പേയ്മെൻ്റ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ ബിഎംടിസി ഒരുങ്ങുന്നത്.

ആദ്യഘട്ടത്തിൽ ബിഎംടിസിയുടെ എസി ബസുകളിൽ മാത്രമായിരുന്നു യുപിഐ പേയ്മെൻ്റ് സംവിധാനം നടപ്പാക്കിയിരുന്നത്. പിന്നീട് ഇത് ഓർഡിനറി ബസുകളിലേക്കും വ്യാപിപ്പിച്ചു. ഓർഡിനറി ബസുകളിൽ ജനലിന് സമീപമാണ് ക്യൂആർ കോഡ് ഉൾപെടുത്തിയ പേപ്പർ പതിപ്പിച്ചിരിക്കുന്നത്. എന്നാൽ ബസിൽ തിരക്കുള്ള സമയം ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ ബസുകളിലെ ടിക്കറ്റ് മെഷീനുകളിൽ ക്യൂആർ കോഡ് സംവിധാനം കൂടി കൊണ്ടുവരാനാണ് ബിഎംടിസി പദ്ധതിയിടുന്നത്. മാർച്ചോടെ ക്യൂആർ കോഡോടുകൂടിയ ടിക്കറ്റ് മെഷീനുകൾ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിഎംടിസി അറിയിച്ചു.

TAGS: BENGALURU | BMTC
SUMMARY: QR Code systems in BMTC to be upgraded

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *