ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്; മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായ പദ്ധതികളും നിർത്തലാക്കി

ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്; മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായ പദ്ധതികളും നിർത്തലാക്കി

വാഷിങ്ടൺ: ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്. ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായപദ്ധതികളും നിര്‍ത്താനാണ് ഉത്തരവ്. കോണ്‍ട്രാക്റ്റുകള്‍, ഗ്രാന്‍ഡുകള്‍, സഹകരണ കരാറുകള്‍ എന്നിവയെല്ലാം നിര്‍ത്താന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) അതിന്റെ പങ്കാളികള്‍ക്ക് നിര്‍ദേശം നല്‍കി.

ബംഗ്ലാദേശിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ ഈ തീരുമാനം ഞെട്ടിക്കുന്നതാണ്. ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുമായി പൊരുതുന്ന രാജ്യം, യുഎസ് സഹായം താല്‍ക്കാലികമായി നിര്‍ത്തിച്ചാല്‍ കൂടുതല്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 1971ല്‍ ബംഗ്ലദേശ് സ്ഥാപിതമായതുമുതല്‍ ഏറ്റവുമധികം സഹായം നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക.

യുക്രൈനടക്കം ചില രാജ്യങ്ങൾക്കുള്ള സാമ്പത്തികസഹായം 90 ദിവസത്തേക്ക്‌ മരവിപ്പിക്കുന്നതായി യു.എസ്. വിദേശകാര്യസെക്രട്ടറി മാർക്ക് റൂബിയോ നേരത്തെ അറിയിച്ചിരുന്നു. മറ്റുരാജ്യങ്ങളിൽ നടപ്പാക്കിവരുന്ന സന്നദ്ധസഹായ പദ്ധതികളും വികസനപദ്ധതികളും നിർത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു. യു.എസിന്റെ പുതിയ വിദേശനയങ്ങളുമായി പൊരുത്തപ്പെടുന്ന സാമ്പത്തികസഹായം മാത്രം തുടരാനുള്ള പദ്ധതികളുടെ ഭാഗമാണ് നടപടി.
<BR>
TAGS : DONALD TRUMP | BANGLADESH
SUMMARY : Trump with tough action against Bangladesh; Muhammad Yunus stopped all aid schemes for the government

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *