സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമര്‍ശിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമര്‍ശിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന സമയത്ത് മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനീപുർ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ജനുവരി 23നാണ് സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനം. ഈ ദിവസം രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിന്റെ കൂടെയുള്ള പോസ്റ്ററില്‍ നേതാജിയുടെ മരണ തീയതിയായി 1945 ഓഗസ്റ്റ് 18 എന്ന് കുറിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

TAGS: NATIONAL | RAHUL GANDHI
SUMMARY: Case against Rahil Gandhi for mentioning Netajis death date in birth poster

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *