മദ്യപാനികളായ ഭർ‌ത്താക്കന്മാരെ കൊണ്ട് പൊറുതിമുട്ടി: യുവതികൾ പരസ്പരം വിവാഹിതരായി

മദ്യപാനികളായ ഭർ‌ത്താക്കന്മാരെ കൊണ്ട് പൊറുതിമുട്ടി: യുവതികൾ പരസ്പരം വിവാഹിതരായി

ഗൊരഖ്‌പുർ: കടുത്ത മദ്യപാനികളായ ഭർത്താക്കന്മാരെ കൊണ്ട് ജീവിതം വഴിമുട്ടിയ രണ്ട് യുവതികൾ വീടുവിട്ടിറങ്ങി പരസ്പരം വിവാഹിതരായി. ഉത്തർ‌പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. ‘ഛോട്ടി’ കാശി എന്ന് അറിയപ്പെടുന്ന ദിയോറിയയിലെ ശിവക്ഷേത്രത്തില്‍വച്ചാണ് കവിതയും ഗുഞ്ചയും പരസ്പര വരണമാല്യം ചാർത്തിയത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആറുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.

ഇൻസ്റ്റഗ്രാം വഴിയാണ്‌ ഇരുവരും പരിചയപ്പെട്ടത്‌. തങ്ങളുടെ ദുരവസ്ഥകൾ ഇരുവരും പങ്കുവയ്ക്കുമായിരുന്നു. മദ്യപാനികളായ ഭർത്താക്കന്മാർ ഇരുവരെയും മർദ്ദിക്കുകയും പതിവായിരുന്നു. സമാന ദുഃഖിതരാണെന്ന്‌ തിരിച്ചറിഞ്ഞതോടെ ആറുവർഷത്തെ സൗഹൃദത്തിനൊടുവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വിവാഹ ചടങ്ങിൽ ഗുഞ്ച വരന്റെ വേഷത്തിലെത്തി കവിതയുടെ നെറ്റിയിൽ ‌സിന്ദൂരം ചാർത്തി. പരമ്പരാഗത രീതിയില്‍ ഇരുവരും വരണമാല്യവും ചാർത്തി. ക്ഷേത്രത്തിലെത്തിയ ഇരുവരും നിശബ്ദമായി ചടങ്ങുകൾ പൂർത്തിയാക്കിയതിനുശേഷം മടങ്ങുകയായിരുന്നുവെന്ന് ക്ഷേത്രത്തിലെ പൂ‌ജാരി ഉമാ ശങ്കർ പാണ്ഡെ പറഞ്ഞു.

‘മദ്യപാനികളായ ഭർത്താക്കന്മാർ മൂലം വളരെ വേദന അനുഭവിക്കുകയായിരുന്നു ഞങ്ങൾ. അതിനാലാണ് സ്‌നേഹവും സമാധാനവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാൻ ഞങ്ങൾ നിർബന്ധിതരായത്. ദമ്പതികളെപ്പോലെ കഴിയാനാണ് ഞങ്ങളുടെ തീരുമാനം. ഗോരഖ്പൂരിലായിരിക്കും താമസിക്കുന്നത്. ജോലി ചെയ്ത് കുടുംബം പുലർത്തും’-ഗുഞ്ച വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
<BR>
TAGS : UTTARPRADESH | MARRIAGE
SUMMARY : Two young women who were estranged from their alcoholic husbands married each other

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *