തായ്‌ലൻഡ് വനിതകളെ കെണിയിൽപ്പെടുത്തി വേശ്യാവൃത്തി; കെഎസ്ആർടിസി ജീവനക്കാരൻ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

തായ്‌ലൻഡ് വനിതകളെ കെണിയിൽപ്പെടുത്തി വേശ്യാവൃത്തി; കെഎസ്ആർടിസി ജീവനക്കാരൻ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

ബെംഗളൂരു: തായ്‌ലൻഡ് വനിതകളെ കെണിയിൽപ്പെടുത്തി വേശ്യാവൃത്തി നടത്തിയിരുന്ന സംഘം പിടിയിൽ. കെഎസ്ആർടിസി ജീവനക്കാരനായ രത്തൻ, സുഹൃത്ത് രേവണ്ണ എന്നിവരുൾപ്പെടെ ഏഴ് പേരാണ് പിടിയിലായത്. മൈസൂരുവിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ജോലി വാഗ്ദാനം നൽകി തായ്ലാൻഡ് വനിതകളെ ചതിയിൽ പെടുത്തിയാണ് സംഘം മൈസൂരുവിലെത്തിക്കുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ റെയ്ഡ് നടത്തിയാൽ മൈസൂരു പോലീസും ഓടനാടി സേവാ സ്ഥാപകനും ചേർന്ന് തായ് സ്വദേശിനി ഉൾപ്പെടെ രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ ഉപഭോക്താക്കളിൽ നിന്ന് 8,000 മുതൽ 10,000 രൂപ വരെ ഈടാക്കിയിരുന്നു. സംഭവത്തിൽ സരസ്വതിപുരം പോലീസ് കേസെടുത്തു.

TAGS: KARNATAKA | ARREST
SUMMARY: Seven arrested in hi-tech sex racket operating from hotel using Thai woman

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *