സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസ് വക്താവ്

സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസ് വക്താവ്

തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഇദ്ദേഹത്തെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറല്‍ സെക്രട്ടറി എം ലിജു നേതാക്കള്‍ക്ക് കത്തയച്ചു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ ചാനല്‍ ചർച്ചകളിലും ഇനി മുതല്‍ സന്ദീപ് വാര്യർ പങ്കെടുക്കും.

അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാവം ഇൻ ചാർജ്. പാർട്ടി പുനഃസംഘടനയില്‍ സന്ദീപ് വാര്യർക്ക് കൂടുതല്‍ പദവിയും പാർട്ടി നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് വിവരം. പാലക്കാട് നഗരസഭയില്‍ ഇന്നലെ വിമത യോഗം ചേർന്ന ബിജെപി കൗണ്‍സിലർമാരെ കോണ്‍ഗ്രസിലെത്തിക്കാൻ സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തില്‍ നീക്കം നടത്തിതായാണ് വിവരം.

TAGS : SANDEEP VARIER
SUMMARY : Sandeep Warrier is now Congress spokesperson

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *