രവീന്ദ്ര സംഗീതം ‘തേനും വയമ്പും- 02’ ഫെബ്രുവരി 22 ന്

രവീന്ദ്ര സംഗീതം ‘തേനും വയമ്പും- 02’ ഫെബ്രുവരി 22 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ മ്യൂസിക് കഫേയും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും ചേർന്നൊരുക്കുന്ന രവീന്ദ്ര സംഗീതം ‘തേനും വയമ്പും- 02’ ഇന്ദിരാ നഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്‍ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 22 ന് വൈകീട്ട് 5. 30 മുതല്‍ നടക്കും. പ്രശസ്ത സിനിമ പിന്നണി ഗായകരായ സുദീപ് കുമാർ, നിഷാദ് കെ.കെ, സംഗീത ശ്രീകാന്ത് എന്നിവരോടൊപ്പം റിയാലിറ്റി ഷോ വിജയികളായ ആതിര വിജിത്, റിച്ചു കുട്ടൻ, ബാംഗ്ലൂര്‍ മ്യൂസിക് കഫേയുടെ കൃഷ്ണകുമാർ, ജിജോ എന്നിവരും ഗാനങ്ങൾ ആലപിക്കും. പ്രശസ്ത കന്നഡ ചലച്ചിത്ര പിന്നണി ഗായകനും, മലയാളിയുമായ  രമേശ് ചന്ദ്ര ഗസ്റ്റ് സിംഗർ ആയി പങ്കെടുക്കും.

നിഷാന്ത്കുമാറിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നുള്ള 12 അംഗ ഓർക്കസ്ട്രയാണ് രവീന്ദ്ര സംഗീതത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. രവീന്ദ്രൻ മാസ്റ്ററുടെ പത്നി ശോഭാ രവീന്ദ്രൻ, മുഖ്യാതിഥിയായിരിക്കും വിശദ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ 93428 18018, 98457 71735, 98452 34576
<BR>
TAGS : ART AND CULTURE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *