ഐസിസിയുടെ ഏകദിന വനിതാ താരമായി സ്മൃതി മന്ദാന

ഐസിസിയുടെ ഏകദിന വനിതാ താരമായി സ്മൃതി മന്ദാന

ഐസിസിയുടെ 2024-ലെ ഏകദിന വനിതാ താരമായി ഇന്ത്യൻ വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. 2018 ലും 21ലും ഐസിസിയുടെ മികച്ച വനിതാ താരമായിരുന്നു മന്ദാന. 2018ൽ മികച്ച ഏകദിന താരവുമായിരുന്നു. കഴിഞ്ഞ വർഷം 13 ഇന്നിം​ഗ്സിൽ നിന്ന് 747 റൺസാണ് ഏകദിനത്തിൽ താരം അടിച്ചെടുത്തത്. നാലു സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറിയും ഇക്കാലയളവിൽ സ്മൃതി സ്വന്തം പേരിലാക്കിയത്. 57.46 ആയിരുന്നു ശരാശരി.

ലോറ വോള്‍വാര്‍ഡ്(697), ടമ്മി ബ്യൂമോണ്ട്(554), ഹെയ്ലി മാത്യൂസ്(469) എന്നിവരെയാണ് മന്ദാന മറികടന്നത്. പുരുഷ താരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയാണ് മികച്ച ഏകദിന താരം. കഴിഞ്ഞ വര്‍ഷം കളിച്ച 14 ഏകദിനങ്ങളില്‍ 417 റണ്‍സടിച്ച ഒമര്‍സായി 17 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ പുരുഷ ടീം ആറ് ഏകദിനം മാത്രമാണ് കഴിഞ്ഞ വർഷം കളിച്ചത്. ഇക്കാരണത്താൽ ഒരു താരം പോലും പട്ടികയിലുണ്ടായിരുന്നില്ല.

TAGS: SPORTS | CRICKET
SUMMARY: Smriti Mandhana named ICC Women’s ODI Cricketer of the Year 2024

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *