ഇരുമ്പ് പൈപ്പുമായി പോയ ലോറി മറിഞ്ഞു; ബെംഗളൂരു – നെലമംഗല റൂട്ടിൽ ഗതാഗതം തടസപ്പെട്ടു

ഇരുമ്പ് പൈപ്പുമായി പോയ ലോറി മറിഞ്ഞു; ബെംഗളൂരു – നെലമംഗല റൂട്ടിൽ ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: ഇരുമ്പ് പൈപ്പുകളുമായി പോയ ഒരു ലോറി ദേശീയപാതയിൽ മറിഞ്ഞ് അപകടം. ബെംഗളൂരു – നെലമംഗല റൂട്ടിൽ ബുഡിഹാൾ ഗേറ്റിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് സംഭാവമുണ്ടായത്. പൈപ്പുകൾ റോഡിൽ മുഴുവൻ ചിതറിപ്പോയതോടെ റൂട്ടിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

ലോറി ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ തുമകുരു -ബെംഗളൂരു ദേശീയ പാതയിലും ഗതാഗതക്കുരുക്കിന് അനുഭവപ്പെട്ടു. പിന്നീട് ട്രാഫിക് പോലീസ് എക്‌സ്‌കവേറ്റർമാരുടെ സഹായത്തോടെ പൈപ്പുകൾ നീക്കം ചെയ്യുകയും ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു.

TAGS: BENGALURU | ACCIDENT
SUMMARY: Lorry laden with pipes overturns near Nelamangala, traffic hit on highway

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *