ബെംഗളൂരുവിൽ ഇലക്ടിക്ക് ബൈക്ക് ഷോറൂമിൽ തീപ്പിടിത്തം; 30 ബൈക്കുകൾ കത്തി നശിച്ചു

ബെംഗളൂരുവിൽ ഇലക്ടിക്ക് ബൈക്ക് ഷോറൂമിൽ തീപ്പിടിത്തം; 30 ബൈക്കുകൾ കത്തി നശിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ ഇലക്ടിക്ക് ബൈക്ക് ഷോറൂമിലുണ്ടായ വൻ തീപ്പിടിത്തത്തില്‍ 30-ഓളം ബൈക്കുകൾ കത്തി നശിച്ചു. രാജാജിനഗറിലെ ഒകിനാവ ഗാലക്സി ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പത്ത് ബൈക്കുകൾ പൂർണമായി കത്തിയമർന്നു.


രാജാജി നഗർ, ഹൈഗ്രൗണ്ട്‌സ് ഫയർ സ്റ്റേഷനുകളിൽനിന്നെത്തിയ ഓരോ യൂണിറ്റ് അഗ്നിരക്ഷാസേനയാണ് തീയണച്ചത്. ഇതോടെ കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് തീപടരുന്നത് തടഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ബെംഗളൂരുവിൽ അടുത്തിടെ വാഹനഷോറൂമിലുണ്ടായ മൂന്നാമത്തെ തീപ്പിടിത്തമാണിത്. ജനുവരി രണ്ടിന് മഹാദേവപുരയിലെ ബൈക്ക് ഷോറൂമിലുണ്ടായ തീപ്പിടിത്തത്തിൽ 50 ബൈക്കുകൾ കത്തിനശിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ഡോ. രാജ്കുമാർ റോഡിലെ ഇലക്ടിക്ക് ബൈക്ക് ഷോറൂമിലുണ്ടായ തീപ്പിടിത്തത്തിൽ ഷോറൂമിലെ ജീവനക്കാരി പൊള്ളലേറ്റ് മരിച്ചു. 45 സ്കൂട്ടറുകൾ കത്തിനശിക്കുകയുമുണ്ടായി.
<br>
TAGS : FIRE BREAKOUT | ELECTRIC BIKE SHOWROOM
SUMMARY : Fire breaks out at electric bike showroom in Bengaluru; 30 bikes were burnt

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *