ഭാര്യയുടെ പീഡനം; യുവാവ് ജീവനൊടുക്കി

ഭാര്യയുടെ പീഡനം; യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. ഹുബ്ബള്ളിയിലാണ് സംഭവം. പീറ്റർ ​ഗൊല്ലപള്ളിയെന്ന യുവാവാണ് മരിച്ചത്. അച്ഛന് എഴുതിയ ആത്മഹത്യ കുറിപ്പിലാണ് ഭാര്യയുടെ പീഡനത്തെകുറിച്ചു ഇയാൾ വെളിപ്പെടുത്തിയത്. മൂന്നുമാസത്തിലേറെയായി താൻ മാനസികമായി സമ്മർദ്ദത്തിലാണെന്നും ഭാര്യക്ക് തന്റെ ശവം കണ്ടാൽ മതിയെന്നുമായിരുന്നു പീറ്റർ കുറിപ്പിൽ എഴുതിയതെന്ന് പോലീസ് പറഞ്ഞു. ഭാര്യ പിങ്കി തന്നെ അധിക്ഷേപിക്കുന്നുണ്ടെന്നും, ഇനി സഹിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്.

പീറ്ററിന്റെ കുടുംബം ഞായറാഴ്ച രാവിലെ പള്ളിയിപോയിട്ട് മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്.

രണ്ടുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് മൂന്നുമാസമായി വേർപിരിഞ്ഞാണ് ഇവരുടെ താമസം. കേസ് കോടതിയിലാണ്. നഷ്ടപരിഹാരമായി 20ലക്ഷമാണ് പിങ്കിയും കുടുംബവും ആവശ്യപ്പെട്ടത്. ഇതിൽ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു പീറ്ററെന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ സഹോദരന്റെ പരാതിയിൽ ഭാര്യക്കെതിരെ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Youth commits suicide in Karnataka over Wife’s torture

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *