സ്ത്രീത്വത്തെ അപമാനിച്ചെന്ന് നടിയുടെ പരാതി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന് നടിയുടെ പരാതി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. പ്രമുഖ നടിയുടെ പരാതിയിലാണ് എറണാകുളം എളമക്കര പോലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ കാര്യങ്ങൾ പങ്കുവെച്ചതിനാണ് കേസ്. കമ്മീഷണർക്ക് നൽകിയ പരാതി നേരെ എളമക്കര പോലീസിന് കൈമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

2022 ലും ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടി സനല്‍കുമാറിനെതിരെ പരാതി നല്‍കിയത്. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടിയുടെ മൊഴിയെടുത്ത പോലീസ് സനല്‍കുമാറിനെതിരെ കേസെടുക്കുകയായിരുന്നു. അതിന് പിന്നാലെ ഇത്തരത്തിലുള്ള പരാമർശങ്ങൾ സനൽ കുമാർ ഒഴിവാക്കിയിരുന്നു. പിന്നീട് വീണ്ടും ഇതേ നടിക്കെതിരെ ഫേസ്ബുക്കിലും മറ്റും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തുകയുണ്ടായി ഈ പശ്ചാത്തലത്തിലാണ് നടി വീണ്ടും പോലീസിൽ പരാതി നൽകുന്നത്.
<BR>
TAGS : DEFAMATION CASE | SANAL KUMAR SASIDHARAN
SUMMARY : Actress complains about insulting womanhood; Case against director Sanalkumar Sasidharan

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *