കാലിക്കറ്റ് സ‌ർവകലാശാല കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; നിരവധി വിദ്യാർഥികൾക്ക് പരുക്ക്

കാലിക്കറ്റ് സ‌ർവകലാശാല കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; നിരവധി വിദ്യാർഥികൾക്ക് പരുക്ക്

തൃശൂർ:  മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം. നിരവധി വിദ്യാർഥികൾക്ക് പരുക്ക്. ഒരു ഇനത്തിന്റെ ജഡ്ജ്മെന്റ് ചോദ്യംചെയ്തതാണ് സംഘർഷത്തിന്റെ തുടക്കം. മത്സരാർഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ സംഘട്ടനം വിദ്യാർഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു കെഎസ്‌യു- എസ്‌എഫ്‌ഐ പ്രവ‌ർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് കലോത്സവം നിർത്തിവച്ചു.

കമ്പി വടിയും, കല്ലുകളും ഉപയോഗിച്ച് നടത്തിയ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. സംഘട്ടനം കടുത്തതോടെ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിദ്യാർഥികൾക്ക് നേരെ വീശി. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമമുണ്ടാക്കുകയായിരുന്നുവെന്നാണ് എസ്‌എഫ്‌ഐയുടെ ആരോപണം. എന്നാൽ എസ്‌എഫ്‌ഐ ആണ് ആക്രമണത്തിന് പിന്നിലെന്ന് കെഎസ്‌യു ആരോപിച്ചു.

കാലിക്കറ്റ് സർവകലാശാല ഡി സോൺ മത്സരങ്ങൾ ഹോളി ഗ്രേസ് കോളേജിൽ 24 ന് രാവിലെ മുതൽ ആരംഭിച്ചിരുന്നു. ആദ്യമായാണ് മാള ഡി സോൺ മത്സരങ്ങൾക്ക് വേദിയാകുന്നത്. 63 കലാലയങ്ങളിൽ നിന്നുള്ള മൂവായിരത്തോളം മത്സരാർഥികളാണ് 4 ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്. ഹോളി ഗ്രേസ് കോളജുകളിൽ തയാറാക്കിയ 7 വേദികളിലാണ് കലാമത്സരങ്ങൾ നടക്കുന്നത്. ഇന്നായിരുന്നു സമാപനം നടക്കേണ്ടിയിരുന്നത്. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചലച്ചിത്രതാരം സലിംകുമാർ ആണ് നിർവഹിച്ചത്.
<BR>
TAGS : SFI-KSU CONFLICT | CALICUT UNIVERSITY
SUMMARY : SFI-KSU clash during Calicut University Arts Festival; Many students were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *