വ്യാജ ഹണി ട്രാപ്പില്‍ കുടുക്കി ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് ആരോപണം; ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസ്

വ്യാജ ഹണി ട്രാപ്പില്‍ കുടുക്കി ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് ആരോപണം; ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസ്

ബെംഗളൂരു: വ്യാജ ഹണി ട്രാപ്പിൽ കുടുക്കിയെന്ന ജീവനക്കാരന്റെ ആരോപണത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ 16 പേർക്കേതിരെ കേസെടുത്തു. 71-ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ (സിസിഎച്ച്) നിർദ്ദേശപ്രകാരം സദാശിവ നഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) സെന്റർ ഫോർ സസ്റ്റൈനബിൾ ടെക്‌നോളജിയിൽ ഫാക്കൽറ്റി അംഗവും ബോവി സമുദായത്തിൽപ്പെട്ടയാളുമായ ദുർഗപ്പയാണ് പരാതി നൽകിയത്.

ഐഐഎസ്‌സി ബോർഡിലുള്ള ഗോവിന്ദൻ രംഗരാജൻ, ശ്രീധർ വാരിയർ, സന്ധ്യ വിശ്വേശ്വരയ്യ, ഹരി കെ വി എസ്, ദാസപ്പ, ബലറാം പി, ഹേമലത മിഷി, ചട്ടോപദ്യായ കെ, പ്രദീപ് ഡി. സവ്കർ, മനോഹരൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

2014-ൽ തന്നെ ഹണി ട്രാപ്പ് കേസിൽ വ്യാജമായി കുടുക്കിയതായും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും ദുർഗപ്പ ആരോപിച്ചു. ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും വിധേയനാക്കിയതായും അദ്ദേഹം ആരോപിച്ചു. ഐഐഎസ്‌സി ഫാക്കൽറ്റിയിൽ നിന്നോ ഐഐഎസ്‌സി ബോർഡ് ഓഫ് ട്രസ്റ്റീസിലെ അംഗം കൂടിയായ ക്രിസ് ഗോപാലകൃഷ്ണനിൽ നിന്നോ പ്രതികരണം ഉണ്ടായില്ലെന്നും, ഇതോടെയാണ് കോടതിയെ സമീപിച്ചതെന്നും ദുർഗപ്പ വ്യക്തമാക്കി.

TAGS: KARNATAKA | BOOKED
SUMMARY: Case against Infosys co-founder Kris Gopalakrishnan, 16 others for casteist slurs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *