കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

വയനാട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ അക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ചു. അര മണിക്കൂറോളം വീട്ടുക്കാർക്കൊപ്പം ചിലവഴിച്ച പ്രിയങ്ക കുടുംബത്തോടൊപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയാണ് തിരിച്ചുപോയത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക വീട് സന്ദർശിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ടി സിദ്ദിഖ് എംഎല്‍എ തുടങ്ങിയവര്‍ പ്രിയങ്കയെ അനുഗമിച്ചിരുന്നു. പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.

അതേസമയം രാധയുടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മാനന്തവാടി കണിയാരത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. എംപി സ്വന്തം മണ്ഡലത്തില്‍ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു.

TAGS : PRIYANKA GANDHI
SUMMARY : Priyanka Gandhi visits the house of Radha, who was killed in a tiger attack

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *