നെന്മാറ ഇരട്ടക്കൊല: ചെന്താമര പോത്തുണ്ടി മാട്ടായയില്‍, സ്ഥിരീകരിച്ച് പോലീസ്, വ്യാപക തിരച്ചില്‍

നെന്മാറ ഇരട്ടക്കൊല: ചെന്താമര പോത്തുണ്ടി മാട്ടായയില്‍, സ്ഥിരീകരിച്ച് പോലീസ്, വ്യാപക തിരച്ചില്‍

നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമരയെ പോത്തുണ്ടി മാട്ടായിയില്‍ കണ്ടതായി നാട്ടുകാര്‍. നാട്ടുകാരെ കണ്ട് പ്രതി ഓടി മറഞ്ഞതായാണ് വിവരം. പോലീസും നാട്ടുകാരും പ്രദേശത്ത് പരിശോധന നടത്തുന്നു. കൂടുതൽ നാട്ടുകാർ ഇവിടേക്ക് എത്തിയിട്ടുണ്ട്. പ്രദേശം അരിച്ചുപെറുക്കി പരിശോധിക്കുകയാണ് നാട്ടുകാർ. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളാണ് പ്രതിയെ ആദ്യം കണ്ടത്. പ്രദേശത്ത് കണ്ടത് ചെന്താമരയെത്തന്നെയാണെന്ന് പോലീസും സ്ഥിരീകരിച്ചു. ഇവിടെ കാട് പിടിച്ച പ്രദേശമാണ്. ഇതുവഴി ഇരുട്ടിൽ പ്രതി ഓടിമറഞ്ഞതായാണ് വിവരം.

നാട്ടുകാര്‍ സ്റ്റേഷനില്‍ വിളിച്ച് പെട്ടന്ന് വരാന്‍ പറഞ്ഞത് പ്രകാരമാണ് തങ്ങള്‍ ഇങ്ങോട്ട് വന്നതെന്നും ആലത്തൂര്‍ ഡിവൈഎസ്പി പറഞ്ഞു. കണ്ടത് ചെന്താമരയെ തന്നെയെന്നും ഡിവൈഎസ്പി എന്‍ മുരളീധരന്‍ സ്ഥിരീകരിച്ചു. പോലീസ് ഉദ്യോഗസ്ഥനെ കണ്ടയുടനെ പ്രതി വനത്തിലേക്ക് ഓടി മറയുകയായിരുന്നു.

പ്രതി നേരത്തെയും കുറ്റകൃത്യം നടത്തി കാട്ടിനുള്ളിലേക്ക് വലിയുകയായിരുന്നു പതിവ്. ഇത്തവണയും ഈ സാധ്യത അന്വേഷണ സംഘം കണക്കിലെടുത്തിരുന്നു. ഇത് ശരിവെക്കും വിധമാണ് നിലവിലെ സംഭവ വികാസങ്ങള്‍. ചെന്താമരയുടെ ബന്ധുവിന്റെ വീട് മാട്ടായയില്‍ ഉണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

ചെന്താമര കോഴിക്കോട് എത്തി എന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തിരുവമ്പാടിയിലും കൂടരഞ്ഞിയിലും അന്വേഷണം നടത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ പത്തോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഇറങ്ങിവന്ന സുധാകരന്റെ മാതാവ് മീനാക്ഷിയെയും പ്രതി ആക്രമിച്ചു. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇടക്കാലജാമ്യത്തിലിറങ്ങിയാണ് പ്രതി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. 2022 ല്‍ നെന്മാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. 2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി സുധാകരനെയും അമ്മയെയും കൊലപ്പെടുത്തുകയായിരുന്നു.
<BR>
TAGS : NENMARA MURDER CASE
SUMMARY : Double murder of Nenmara: In Chentamara Pothundi Mataya, confirmed by police, extensive search

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *