നാദഗ്രാമോത്സവ് സംഗീത കച്ചേരി 31-നും ഒന്നിനും

നാദഗ്രാമോത്സവ് സംഗീത കച്ചേരി 31-നും ഒന്നിനും

ബെംഗളൂരു : കേരള-കര്‍ണാടക സംസ്ഥാനങ്ങളിലെ സംഗീതജ്ഞരെ പങ്കെടുപ്പിച്ച്  കർണാടകസംഗീത പഠനകേന്ദ്രമായ രാമനാരായണ ഗുരുകുലം സംഘടിപ്പിക്കുന്ന നാദഗ്രാമോത്സവ് സംഗീതകച്ചേരി ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ ഗിരിനഗര്‍ ശ്രീസുധ ശ്രുതിസാഗരയില്‍ നടക്കും. രണ്ടുദിവസവും രാവിലെ എട്ടുമുതൽ രാത്രി ഒൻപതുവരെയാണ് പരിപാടി.

പ്രമുഖ സംഗീതജ്ഞരായ ചാരുലത രാമാനുജൻ, എച്ച്.എസ്. സുധീന്ദ്ര, എടപ്പള്ളി അജിത്കുമാർ, വിഷ്ണുദേവ് നമ്പൂതിരി, ഹൈദരാബാദ് രാമമൂർത്തി, സി.എസ്. സജീവ്, മൂഴികുളം ഹരികൃഷ്ണൻ എന്നിവരും പുതുതലമുറയിൽപ്പെട്ട ഋഷികേശ് ഭരദ്വാജ്, ഗോകുൽ ഹരിഹരൻ, സംഹിത അവധാനി, വൈഷ്ണവി മയ്യ, ശശാങ്ക് ചിന്യ, വൈദ്യനാരായൺ പണ്ഡിറ്റ് തുടങ്ങിയവരും കച്ചേരികൾ അവതരിപ്പിക്കും.

ഈ വർഷത്തെ പുരസ്കാരജേതാക്കളായ വിഷ്ണു പ്രസാദ് ഹെബ്ബാർ, ഡോ. ലത വെങ്കട്ടറാം, എസ്.എ. ശശിധർ, പ്രൊഫ. വൈക്കം വേണുഗോപാൽ, കേശവ ദീക്ഷിതർ എന്നിവരെ ചടങ്ങില്‍ ആദരിക്കും. രാംജി സുബ്രഹ്മണ്യൻ മുഖ്യാതിഥിയാകും.ഫോൺ: 9845661317, 9886765542.
<br>
TAGS : ART AND CULTURE
SUMMARY : Nadagramotsav concert organized by Ramanarayana Gurukulam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *