ലക്ഷ്യമിട്ടത് ഭാര്യയടക്കം അഞ്ച് പേരെ കൊലപ്പെടുത്താന്‍; ചെന്താമരയുടെ ഞെട്ടിക്കുന്ന മൊഴി

ലക്ഷ്യമിട്ടത് ഭാര്യയടക്കം അഞ്ച് പേരെ കൊലപ്പെടുത്താന്‍; ചെന്താമരയുടെ ഞെട്ടിക്കുന്ന മൊഴി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ പ്രതി ചെന്താമര തന്‍റെ ഭാര്യയടക്കം അഞ്ച് പേരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കി. പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ ഞെട്ടിക്കുന്ന മൊഴിയുണ്ടായത്  പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചു. പിണങ്ങി വേര്‍പ്പെട്ട് കഴിയുന്ന ഭാര്യയെ പോത്തുണ്ടിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെന്നും ഇത് സാധിക്കാതെ വന്നതോടെയാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

2019 ല്‍ ഭാര്യ സജിതയെ കൊലപ്പെടുത്തിയതിലുള്ള പക സുധാകരന് തന്നോട് ഉണ്ടെന്ന് സംശയിച്ചെന്നും സുധാകരന്‍ തന്നെ ആക്രമിക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെയും അമ്മയെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇയാള്‍ മൊഴി നല്‍കി. പ്രതിയെ സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഇക്കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ ഒന്‍പതരയോടെയാണ് കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം നെന്മാറയിലുണ്ടായത്. അയല്‍വാസിയായ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ പോയ ചെന്താമര, ജാമ്യത്തിലിറങ്ങിയ ശേഷം സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്‌മിയെയും കൊലപ്പെടുത്തുകയായിരുന്നു.

മന്ത്രവാദിയുടെ വാക്ക് കേട്ടാണ് അഞ്ച് വർഷം മുമ്പ് ചെന്താമര സുധാകരന്‍റെ ഭാര്യ സജിതയെ ക്രൂരമായി വെട്ടിക്കൊന്നത്. തന്‍റെ കുടുംബം തകരാൻ കാരണം നീണ്ട തലമുടിയുള്ള ഒരു സ്‌ത്രീയാണെന്ന് മന്ത്രവാദി ചെന്താമരയോട് പറഞ്ഞിരുന്നു. ഭാര്യയുടെ സുഹൃത്തായ അയൽക്കാരി സജിതയാണ് അതെന്ന് വിശ്വസിച്ചാണ് ചെന്താമര അവരെ കൊലപ്പെടുത്തിയത്.
<BR>
TAGS : NENMARA MURDER CASE
SUMMARY : The target was to kill five people including his wife; Chentamara’s shocking statement

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *