ബസുകളില്‍ ഇനി കാമറ നിര്‍ബന്ധം

ബസുകളില്‍ ഇനി കാമറ നിര്‍ബന്ധം

തിരുവനന്തപുരം: കേരളത്തിൽ ബസുകളില്‍ ഇനി മുതല്‍ കാമറ നിർബന്ധമാക്കി. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോററ്റിയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. കെഎസ്‌ആർടിസി, സ്വകാര്യ ബസ്, സ്കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ ഉത്തരവ് ബാധകമാകുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഒരു ബസില്‍ പരമാവധി മൂന്ന് ക്യാമറകള്‍ വരെ കാണണമെന്നാണ് നിർദേശം. ബസിന്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയില്‍ മൂന്ന് കാമറകളാണ് സ്ഥാപിക്കേണ്ടത്. മാർച്ച്‌ 31ന് മുമ്പ് കാമറകള്‍ സ്ഥാപിക്കണമെന്നാണ് നിർദേശം.

ബസിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ബസിനുള്ളില്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് നിർദേശം ശക്തമാക്കിയത്. ഇതിനുപുറമേ രാത്രികാലങ്ങളില്‍ മദ്യപിച്ച്‌ ബസിനുള്ളില്‍ കയറി പ്രശ്നങ്ങള്‍ സ്രഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടും വ്യാപകമായി പരാതികള്‍ ഉയർന്നിരുന്നു.

ഡ്രൈവർമാരുടെ അമിതവേഗത സംബന്ധിച്ചും പരാതികളുണ്ടായിരുന്നു. ക്യാമറ സ്ഥാപിക്കുന്നതിലൂടെ പ്രശ്നങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരം കാണാനാകുമെന്നാണ് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നത്.

TAGS : BUS
SUMMARY : Cameras are now mandatory in buses

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *